Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Where Were

Alappuzha

മോ​ഷ​ണം ന​ട​ന്ന് മൂ​ന്നു ദി​വ​സം പോ​ലീ​സ് എവി​ടെ?

അ​മ്പ​ല​പ്പു​ഴ: എ​സ്എ​ൻഡിപി ഗു​രു​മ​ന്ദി​ര​ത്തി​ൽ മോ​ഷ​ണം ന​ട​ന്ന് മൂ​ന്നുദി​വ​സം പി​ന്നി​ട്ടി​ട്ടും അ​ന്വേ​ഷ​ണ​ത്തി​ന് പോ​ലീ​സെ​ത്തി​യി​ല്ലെ​ന്ന് പ​രാ​തി. ക​രു​മാ​ടി ക​ള​ത്തി​ൽ​പ്പാ​ലം 4073-ാം ന​മ്പ​ർ എ​സ്എ​ൻഡിപിയി​ലെ 1006-ാം ന​മ്പ​ർ യൂ​ത്ത് മൂ​വ്മെന്‍റി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഗു​രു മ​ന്ദി​ര​ത്തി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. അ​മ്പ​ല​പ്പു​ഴ- തി​രു​വ​ല്ല റോ​ഡി​ന​രി​കി​ലാ​ണ് ഇ​ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.15​ന് രാ​വി​ലെ ജീ​വ​ന​ക്കാ​രെ​ത്തി​യ​പ്പോ​ഴാ​ണ് താ​ത്കാ​ലി​ക​മാ​യി പ​ണി​ക​ഴി​പ്പി​ച്ചി​രി​ക്കു​ന്ന ബാ​ലാ​ല​യ​ത്തി​ന്‍റെ ഇ​രു​മ്പ് വാ​തി​ൽ ഇ​ള​ക്കി​യ നി​ല​യി​ൽ ക​ണ്ട​ത്. വാ​തി​ൽ പൂ​ർ​ണ​മാ​യി ഇ​ള​ക്കി മാ​റ്റാ​ൻ ശ്ര​മം ന​ട​ത്തി​യി​രു​ന്നു.

തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​തി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന കാ​ണി​ക്ക​വ​ഞ്ചി ന​ഷ്ട​പ്പെ​ട്ട​ത​റി​ഞ്ഞ​ത്.​ ഭാ​ര​വാ​ഹി​ക​ൾ ഉ​ട​ൻത​ന്നെ അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി രേ​ഖാ​മൂ​ലം പ​രാ​തി​യും ന​ൽ​കി.​ എ​ന്നാ​ൽ, മൂ​ന്നുദി​വ​സം പി​ന്നി​ട്ടി​ട്ടും അ​ന്വേ​ഷ​ണ​ത്തി​ന് പോ​ലീ​സെ​ത്തി​യി​ല്ലെ​ന്നാ​ണ് ഭാ​ര​വാ​ഹി​ക​ളു​ടെ പ​രാ​തി. ര​ണ്ടുദി​വ​സം തു​ട​ർ​ച്ച​യാ​യി സ്റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ഴും വ​രാ​മെ​ന്നാ​ണ് മ​റു​പ​ടി.

എ​ട്ടുമാ​സം മു​ൻ​പാ​ണ് കാ​ണി​ക്ക​വ​ഞ്ചി​യി​ലെ പ​ണം എ​ണ്ണി​ത്തി​ട്ട​പ്പെ​ടു​ത്തി​യ​ത്. ഏ​ക​ദേ​ശം 7000 രൂ​പ ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്. ​ഇ​തി​ന് മു​ൻ​പ് ര​ണ്ടുത​വ​ണ ഇ​വി​ടെ മോ​ഷ​ണം ന​ട​ന്നി​ട്ടും പോ​ലീ​സ് എ​ത്തി​യി​രു​ന്നി​ല്ലെ​ന്നും ഇ​വ​ർ പ​റ​യു​ന്നു.

ഒ​രു മാ​സ​ത്തി​നി​ടെ അ​മ്പ​ല​പ്പു​ഴ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മോ​ഷ​ണം വ്യാ​പ​ക​മാ​യി​രി​ക്കു​ക​യാ​ണ്. കാ​ക്കാ​ഴം എ​സ്എ​ൻവിടിടിഐ സ്കൂ​ൾ, അ​മ്പ​ല​പ്പു​ഴ ന​ന്ദാ​വ​നം സ്കൂ​ൾ, ക​രു​മാ​ടി ഹോ​മി​യോ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ൽ മോ​ഷ​ണം ന​ട​ന്നി​രു​ന്നു.

 

Latest News

Corehub Up